കോഴിക്കോട്ട് രണ്ടിടങ്ങളില്‍ നിന്ന് കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്ട് രണ്ടിടങ്ങളില്‍ നിന്നായി 10 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് എത്തിച്ചു നല്‍കുന്ന മധുര സ്വദേശികളായ രണ്ട് പേരും നഗരത്തിലെ വിതരണക്കാരനുമാണ് പോലീസിന്റെ പിടിയിലായത്.

കോഴിക്കോട് ഭട്ട് റോഡില്‍ നിന്നാണ് മധുര സ്വദേശികളായ കുമാര്‍, സതീഷ് എന്നിവര്‍ പോലീസിന്റെ വലയിലായത്. ഒമ്നി വാനില്‍ മധുരയില്‍ നിന്ന് കോഴിക്കോടെത്തിച്ച 8 കിലോ 300 ഗ്രം കഞ്ചാവ് ഉവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ആന്ധയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിതരണം നടത്തി വരുന്ന കുമാര്‍, തമിഴ്നാട്ടില്‍ കഞ്ചാവ് കടത്ത് കേസില്‍ കോടതി ശിക്ഷിച്ച ആളാണ്.

സ്ഥിരമായി കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ ഇത് സൂക്ഷിക്കാനുളള പ്രത്യേകം സൗകര്യവും ഒരുക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മുന്‍കൂട്ടി ബുക്ക് ചെയ്ത് പണം അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതാണ് ഇവരുടെ രീതിയെന്ന് വെളളയില്‍ എസ് ഐ, പി ജംഷീദ് പറഞ്ഞു.

കോഴിക്കോട് കസബ പോലീസാണ് നഗരത്തിലെ കഞ്ചാവ് വില്‍പ്പനക്കാരനായ കുഞ്ഞാവ എന്ന ദിനേശനെ പിടികൂടിയത്. ഒരു കിലോ 700 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് ലഭിച്ചു. വെളളയില്‍ പോലീസിന്റെ പിടിയിലായ മധുര സ്വദേശികളില്‍ നിന്നാണ് ദിനേശനും കഞ്ചാവ് ലഭിച്ചത്.

മാങ്കാവില്‍ നിന്ന് കസബ എസ് ഐ സിജിത്തും സംഘവുമാണ് പുതിയപാലം സ്വദേശി ദിനേശനെ പിടികൂടിയത്. ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലേയും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡിലേയും അംഗങ്ങളും കഞ്ചാവ് വേട്ടയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News