ഫോട്ടോ ദുരുപയോഗം ചെയ്തു; നിര്‍മ്മാതാവിനെതിരെ പ്രിയാമണിയുടെ പരാതി

പിന്‍മാറിയ സിനിമയില്‍ തന്റെ ചിത്രങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചെന്നു് പ്രിയാമണിയുടെ പരാതി. അംഗുലിക എന്ന തെലുങ്കു ചിത്രത്തിലാണ് താരത്തിന്റെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചത്. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ മൂവി ആര്‍ട്ടിസ്റ്റ്സ്’ അസോസിയേഷനില്‍ പ്രിയാമണി പരാതി നല്‍കി.
പ്രിയാമണിയുടെ പരാതി ഇങ്ങനെ:

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ ഈ ചിത്രത്തിനായി കരാറില്‍ ഒപ്പിച്ചത്. എന്നാല്‍ പിന്നീട് പിന്‍മാറി. അണിയറപ്രവര്‍ത്തകര്‍ സിനിമ പൂര്‍ത്തിയാക്കിയത് ഈ വര്‍ഷമാണ്.

മറ്റൊരു താരത്തിനെ നായികയാക്കിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചിത്രത്തിന്റെ പ്രചരണത്തിനായി ടീസറിലും മറ്റും തന്റെ ചിത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ പ്രിയാമണി പറയുന്നു.

പ്രിയാമണി അര്‍ജാന്‍ ബജ്വ എന്നിവ പ്രധാന താരങ്ങളാക്കിയായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തതെങ്കിലും പിന്നീട് പ്രിയാമണി ചിത്രത്തില്‍ നിന്നും പിന്മാരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here