ചെല്‍സിയെ തകര്‍ത്ത് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ കോര്‍ട്ടറില്‍ കടന്നു. മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ചെല്‍സിയെ തകര്‍ത്ത് ബാര്‍സ ചാമ്പ്യന്‍സ് ലീഗ് കോര്‍ട്ടറില്‍ കടന്നത്.

നൂറാം ഗോളാണ് ചാമ്പ്യന്‍സ് ലീഗിലെ ഇന്നലത്തെ മത്സരത്തോടെ മെസ്സി നേടിയെടുത്തത്. ചെല്‍സിക്ക് എതിരെയുള്ള മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് സ്വപ്നതുല്യമായ നേട്ടത്തിന് മെസ്സി അര്‍ഹനായത്.

ചെല്‍സിയുമായി ഏറ്റുമുട്ടിയ കഴിഞ്ഞ 8 മത്സരങ്ങളിലും മെസ്സിക്ക് ഗോള്‍ കണ്ടെത്താനായിരുന്നില്ല.ചെന്‍സിക്കെതിരെയുള്ള മത്സരത്തില്‍ മെസ്സി രണ്ടും ഓസ്മാന്‍ ഡെമ്പല്‍ ഒരു ഗോളും നേടി.

ആദ്യ പാത മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയിലായിരുന്നു. രാണ്ടാം പാത മത്സരത്തിലെ വിജയത്തോടെ സ്പാനിഷ് വമ്പന്മാര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് (41) കോര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു.

ഇതോടെ സീസണില്‍ 34 ഗോളുകള്‍ നേടി ഗോള്‍ വേട്ടക്കാരില്‍ ബഹുദൂരം മുന്നിലാണ് ബാര്‍സയോട് തോറ്റതോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിക്ക് പുറത്തേക്കുള്‌ല വഴികൂടിയാണ് തെളിഞ്ഞത്.