ഇനി ഗൂഗില്‍ മാപ്പും മലയാളം പറയും; പുതിയ ഫീച്ചര്‍; വിവരങ്ങള്‍ ഇങ്ങനെ

മാതൃഭാഷാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഗൂഗിള്‍ മാപ്പ്. മലയാളം, തമി‍ഴ, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്നാണ് ചൊവ്വാ‍ഴ്ച്ച ഗൂഗിള്‍ അറിയിച്ചത്.

ഗൂഗിളിന്‍റെ ഡെസ്‌ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. പ്രാദേശിക ഭാഷാ സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ സാധാരണ പോലെ തന്നെ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മതി.

ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോടൊപ്പം തന്നെ ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും ഗൂഗിള്‍ മാപ്പ് മലയാളത്തില്‍ അറിയിക്കും.

മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഈ അടുത്തിടെയാണ് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചത്. അന്ത്യയില്‍ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ എണ്ണം താരതമ്യേന കുറവായതിനാലാണ് പ്രാദേശിക ഭാഷകളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here