മട്ടാഞ്ചേരിക്കാര്‍ ഗുണ്ടകളല്ല, മയക്കുമരുന്ന് കച്ചവടക്കാരല്ല; സിനിമ നിരോധിക്കണമെന്ന് മട്ടാഞ്ചേരിക്കാര്‍

കൊച്ചി: ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ അഭിനയിച്ച മട്ടാഞ്ചേരി എന്ന സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഗുണ്ടകളുടെയും മയക്കുമരുന്നു കച്ചവടക്കാരുടെയും മട്ടാഞ്ചേരിയെ ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കൊച്ചി കൂട്ടായ്മ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

നേരത്തെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തുവന്നിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ ഇവര്‍ സമരവും നടത്തിയിരുന്നു. മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിനിമ നിരോധിക്കണമന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന മട്ടാഞ്ചേരി ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഐ.എം. വിജയനെക്കൂടാതെ ലാല്‍, ജൂബില്‍ രാജന്‍ പി. ദേവ്, കോട്ടയം നസീര്‍, സാലു കെ. ജോര്‍ജ്ജ്, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News