അപമര്യാദയായി പെരുമാറി: തമിഴ് സൂപ്പര്‍താരത്തിന്റെ മുഖത്തടിച്ച് രാധിക ആപ്‌തെ

തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ കൊണ്ടും ഉറച്ച നിലപാടുകളുടെ തുറന്നു പറച്ചിലുകള്‍ കൊണ്ടും എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ബോളിവുഡ് താരസുന്ദരി രാധിക ആപ്‌തെ.

സിനിമാ ലോകത്ത് സ്വന്തമായ ഒരിടം കരസ്ഥമാക്കിയ താരം കൂടിയാണ് രാധിക. അതുകൊണ്ട് തന്നെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്നതില്‍ രാധിക ആരെയും ഭയക്കാറുമില്ല.

രാധികയുടെ പുതിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരം തന്നോട് അപമര്യാദയായി പെരുമാറിയെന്നും മറ്റൊന്നും ആലോചിക്കാതെ നായകനെ താന്‍ തല്ലിയെന്നും രാധിക വെളിപ്പെടുത്തി.

മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ രാധിക പറഞ്ഞത് ഇങ്ങനെ:

‘ആ സെറ്റിലെ എന്റെ ആദ്യ ദിവസമായിരുന്നു അത്. ഷൂട്ടിംഗിനിടെ തെന്നിന്ത്യയിലെ ഒരു പ്രമുഖതാരം എന്റെ കാലില്‍ അനാവശ്യമായി തോണ്ടി. സഹിക്കവയ്യാതെ മറ്റൊന്നും ആലോചിക്കാതെ നായകനെ തല്ലുകയായിരുന്നു.’

2012ല്‍ പ്രകാശ് രാജിന്റെ ധോണി എന്ന ചിത്രത്തിലൂടെയാണ് രാധിക തമിഴ് സിനിമാ ലോകത്ത് ചുവടുവച്ചത്. പിന്നീട് രജനീകാന്തിനൊപ്പം കബാലിയിലും സുപ്രധാനവേഷം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News