ഒടുവില്‍ പൂമരം തിയേറ്ററുകളില്‍; പ്രതികരണങ്ങള്‍

നീണ്ട കാത്തിരിപ്പിനൊടുവില്‍ താരപുത്രന്‍ കാളിദാസ് നായകനായ പൂമരം റിലീസ് ചെയ്തു.

ചിത്രത്തിന് ആശംസകളുമായി മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധിപേര്‍ രംഗത്തെത്തി.

ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും കൊച്ചി പിവിആറിലെത്തി.

അച്ഛന്‍ ജയറാമിനും അമ്മ പാര്‍വതിക്കുമൊപ്പം പത്മ തിയേറ്ററില്‍ ഇരുന്നാണ് കാളിദാസും സിനിമ കാണുന്നത്.


ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് ട്രോളന്മാര്‍ പൂമരത്തിന് ട്രോളുകള്‍കൊണ്ട് പൊങ്കാല ഇട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് വൈകിയതോടെ ആരാധകരുടെ പ്രതീക്ഷയുടെ കപ്പല്‍ തകര്‍ന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News