തമിഴ്‌നാട്ടില്‍ വീണ്ടും പാര്‍ട്ടിപ്രഖ്യാപനം; ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

അണ്ണാ ഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് അണ്ണാ ഡിഎംകെയിലുണ്ടായ പ്രതിസന്ധികളാണ് ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് വഴിതെളിച്ചത്.

കലുഷികമായ തമിഴ് രാഷ്ട്രീയത്തില്‍ ദിനംപ്രതി പുതിയപാര്‍ട്ടികള്‍ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവുമൊടുവിലായി ടിടിവി ദിനകരനാണ് തന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി എത്തിയത്.പ്രഷര്‍ കുക്കര്‍ പാര്‍ട്ടി ചിഹ്നമായി അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിലാണു പാര്‍ട്ടി പ്രഖ്യാപനം.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആശയങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് ദിനകരന്‍ വ്യക്തമാക്കി.മധുരയില്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരെ സാക്ഷിയാക്കിയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ജയലളിത, എംജിആര്‍, വി.കെ.ശശികല എന്നിവരുടെ വലിയ കട്ടൗട്ടുകളും വേദിക്കു സമീപം ഉയര്‍ത്തിയിരുന്നു.

ചലച്ചിത്രതാരങ്ങളായ കമല്‍ ഹാസന്‍ രജനീകാന്തും രാഷ്ട്രീയ പ്രവേശനത്തിനു തയാറെടുക്കുമ്പോളാണ് പുതിയ പാര്‍ട്ടിയുമായി ദിനകരന്റെ രംഗപ്രവേശം.അതോസമയം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയെങ്കിലും ദിനകരന് വലിയ സ്വീകാര്യതയാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News