റഷ്യല്‍ ലോകകപ്പ് പ്രതിസന്ധിയിലേക്കോ; ആദ്യ ബഹിഷ്കരണം പ്രഖ്യാപിച്ചു

രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും മകളെയും രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചതില്‍ റഷ്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ട് പോകാന്‍ ബ്രിട്ടണ്‍ നിര്‍ദ്ദേശം. ഇവര്‍ റഷ്യയുടെ ചാരന്‍മാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരാ‍ഴ്ചയ്ക്കുള്ളില്‍ പുറത്താക്കിയവര്‍ രാജ്യം വിട്ട് പോകണമെന്നാണ് പ്രധാനമന്ത്രി തെരേസമെയ് നിര്‍ദ്ദേശിച്ചത്. അതേസമയം വിഷയത്തില്‍ റഷ്യയോട് ബ്രിട്ടന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യ ഇതുവരെ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.

റഷ്യയുടെ ഈ നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. ഈ വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടില്‍ നിന്ന് മന്ത്രിമാരോ രാജകുടുംബാംഗങ്ങളോ പങ്കെടുക്കിെല്ല. റഷ്യയുമായി നടത്താനിരുന്ന ഉന്നതതല ചര്‍ച്ചകളും സര്‍ക്കാര്‍ റദ്ദാക്കുമെന്നും ബ്രിട്ടണ്‍ അറിയിച്ചിട്ടുണ്ട്.

സാലിസ്ബറിയില്‍ ബ്രിട്ടന്റെ മുന്‍ ചാരനായിരുന്ന സെര്‍ഗെയ് സ്‌ക്രിപാലും മകളെയും മാര്‍ച്ച് നാലിനാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News