യുപിയില്‍ ബിജെപിയുടെ അന്ത്യം കുറിക്കും; ബിഎസ്പിയുമായുള്ള സഖ്യം അതിനുള്ളതാണ്; നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്

ഉത്തര്‍ പ്രദേശില്‍ ബി എസ് പി, എസ് പി സഖ്യം തുടരും. സമാജ് വാദി നേതാവ് അഖിലേഷ് യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോകസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ഉത്തര്‍ പ്രദേശ് ബീഹാര്‍ എന്നിവടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി ഭരണകക്ഷിയായ ബിജെപിയ്ക്ക് കനത്ത ആഘാതമായി. വരാനിരിക്കുന്ന കൈരാന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്ന് കണക്കുകള്‍ പറയുന്നു.

2014 ന് ശേഷം ലോകസഭ തെരഞ്ഞെടുപ്പുകളിലൊന്നും ബിജെപിയ്ക്ക് ജയിക്കാനായിട്ടില്ല. മാത്രമല്ല അഞ്ച് സിറ്റിങ്ങ് സീറ്റ് വലിയ വിത്യാസത്തില്‍ സഷ്ടമാവുകയും ചെയ്തു. 543 അംഗ സഭയില്‍ 282 സീറ്റ് നേടിയ ബിജെപിയുടെ നിലവിലെ സീറ്റു നില സ്പീക്കര്‍ ഉള്‍പ്പെടെ 274 മാത്രമാണ്.

ബീഹാറില്‍ നിന്നുള്ള എംപിമാരായ കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍ സിന്‍ഹയും ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഇവര്‍ വിട്ടു നിന്നാല്‍ അംഗബലം ഫലത്തില്‍ 272 ആകും. മഹാരാഷ്ട്രയില്‍ ബിജെപിയുടെ രണ്ട് സിറ്റിങ്ങ് സീറ്റിലും യു പിയില്‍ ഒരിടത്തും അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനുമുണ്ട്.

രണ്ടും ബിജെപിയ്ക്ക് വലിയ വെല്ലു വിളിയാകും.മറ്റു പാര്‍ട്ടികള്‍ സഖ്യത്തിലാവുന്നതിലൂടെ ബിജെപിയ്ക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാവുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുന്നു. ഉത്തര്‍ പ്രദേശില്‍ ബി എസ് പിയുമായി സഖ്യം തുടരുമെന്ന് എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വ്യക്തമാക്കി.

ഇതോടെ മറ്റു ചെറിയ പാര്‍ട്ടികളും ബിജെപിയ്‌ക്കെതിരെയുള്ള സഖ്യത്തില്‍ കൂടെ നില്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.മൂന്ന് പതിറ്റാണ്ടുകളോളം ഗൊരാഖ്പൂരും ഫുല്‍പൂരും ഭരിച്ച ബിജെപിക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ പരാജയം. 2014 ല്‍ 52.4 ശതമാനം വോട്ട് ലഭിച്ച് ബിജെപിയ്ക്ക് 46.5 ശതമാനം വോട്ട് നേടാനെ സാധിച്ചുള്ളു.

ബി എസ് പിയുടെയും മറ്റു ചെറുപാര്‍ട്ടികളുടെയും വോട്ട് എസ് പിയോട് ചേരുക മാത്രമല്ല സംഘപരിവാര്‍ തട്ടകത്തില്‍ ബിജെപിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടായെന്ന് കാണിക്കുന്നതാണ് ഈ കണക്കുകള്‍. ഫുല്‍പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് ചോര്‍ച്ച ഗൊരാഖ്പൂരിനെക്കാള്‍ കൂടുതലാണ്.52 ശതമാനത്തില്‍ നിന്ന് 39 ശതമാനമായാണ് ബിജെപിയുടെ വോട്ട് ഇവിടെ കുറഞ്ഞുത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News