എന്നെ തൂക്കിലേറ്റു; പരസ്യമായി പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി; താരപ്പകിട്ടില്‍ നിന്ന് അഴിക്കുള്ളിലേക്കോ; അഭിമുഖം കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെന്നല്ല ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ അത്രത്തോളം ഗുരുതരമാണ്. അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളയാളാണ് ഷമിയെന്നും അവിഹിതബന്ധങ്ങളുടെ ആശാനാണെന്നും ഒത്തുകളിയിലൂടെ രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നുമടക്കമുള്ള ആരോപണങ്ങളാണ് ഹസിന്‍ ഉന്നിയിച്ചത്.

ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍കാരി അലിഷ്ബയില്‍ നിന്ന് ഷമി പണം വാങ്ങി രാജ്യത്തെ തോല്‍പ്പിക്കാന്‍ ഒത്തുകളിച്ചെന്നതാണ് ഇതില്‍ ഷമി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. ഹസിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും വിശദമായി അന്വേഷിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയര്‍മാന്‍ നീരജ് കുമാറിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

അലിസ്ബ എന്ന പാക്കിസ്താന്‍ യുവതിയുടെ കൈയ്യില്‍ നിന്നും ദുബായില്‍ വെച്ച് പണം വാങ്ങി, അവിടെവെച്ചു നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാ ഭാര്യ ഹസിന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് ഇംഗ്ലണ്ടില്‍ നിന്നുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരനാണ് ഇടനിലക്കാരനായി നിന്നത്. തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും തന്നെ ചതിച്ച ഷമി രാജ്യത്തെയും ചതിക്കുമെന്ന് എനിക്കുറപ്പാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനവും നഷ്ടമായി. ഒപ്പം തന്നെ ക്രിക്കറ്റ് ജീവിതവും അവസാനിക്കുന്ന തരത്തിലാണ് ഷമി എത്തിനില്‍ക്കുന്നത്.

ഭാര്യ ഹസിന്‍ ജഹാനും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ പണം വാങ്ങിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഷമിക്ക് തിരിച്ചടിയാകുന്ന ഘടകം. ഇതു ശരിയാണോയെന്നും അങ്ങനെയെങ്കില്‍ എന്താവശ്യത്തിനാണു പണം സ്വീകരിച്ചതെന്നും അന്വേഷിക്കാന്‍ ബിസിസിഐ തലവന്‍ വിനോദ് റായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ തന്നെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുള്ള ഷമി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷമി ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചത്.

എന്റെ രാജ്യത്തെ ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഷമി പറയുന്നു. ഒത്തുകളി ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റിക്കോളു എന്ന് പറയുമ്പോള്‍ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. എന്തായാലും ഷമിയുടെ ക്രിക്കറ്റ് ജീവിതത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ആരോപണങ്ങള്‍.

അഭിമുഖം കാണാം


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here