അന്ന് കോളജ് വിട്ട് വീട്ടിലെത്തുമ്പോള്‍ അനുഭവപ്പെട്ടത് ഇതാണ്; ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് മനസ്സുതുറന്ന് ഷാരൂഖ്

ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടലിനെ കുറിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മനസ്സു തുറക്കുന്നു. എത്ര പ്രായം ചെന്നാലും മതാപിതാക്കളുടെ വിയോഗത്തില്‍ തളര്‍ന്നു പോകുന്നവരാണ് നമ്മള്‍. ഷാരൂഖും പറയുന്നു മാതാപിതാക്കളില്ലാതെ വീട് സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച്.

‘മാതാപിതാക്കളുടെ മരണമാണ് ഏറെ തളര്‍ത്തിയത്. പതിനഞ്ചാം വയസില്‍ എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു. ഇരുപത്താറാം വയസില്‍ അമ്മയേയും. അന്ന് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. പിന്നീട് കോളജ് വിട്ട് വീട്ടിലെത്തുമ്പോള്‍ അനുഭവപ്പെട്ടത് വലിയ ശൂന്യതയാണ്’.

റാണി മുഖര്‍ജി നായികയാകുന്ന ഹിച്ച്കി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷാരൂഖ് മനസ് തുറന്നത്. സാമ്പത്തികമായി പിന്നോക്കവസ്ഥയിലായിരുന്നു ഞങ്ങളുടെ കുടുംബം. മാതാപിതാക്കളില്ലാതെ വീട് സൃഷ്ടിച്ച ശൂന്യതയുടെ ആഴമറിഞ്ഞവരാണ് ഞാനും സഹോദരിയും.

ഏകാന്തതയുടേയും ഒറ്റപ്പെടലിന്റെയും നിമിഷങ്ങള്‍. മാതാപിതാക്കളുടെ വിയോഗം എന്നെ വല്ലാത്ത വിഷാദം പിടികൂടിയിരുന്നു. മരണം അനിവാര്യമാണ് എന്ന ചിന്ത എല്ലാത്തിനെയും അതിജീവിക്കാന്‍ എന്നെ സഹായിച്ചു. അഭിനയത്തില്‍ കൂടുതല്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ആ വേദന എന്നെ കീഴടക്കാന്‍ ഞാന്‍ അനുവദിച്ചില്ല.

ജീവിതത്തില്‍ ഒരുപാട് വിഷമം അനുഭവിക്കുന്നവരാകും നിങ്ങള്‍. പക്ഷേ തളരരുത്. തളര്‍ന്നപ്പോള്‍ ഏറ്റവും ഇഷ്ടമുളളതില്‍ ഞാന്‍ എന്റെ മനസിനെ കേന്ദ്രീകരിക്കുകയാണ് ചെയ്തത്. അത് എനിക്ക് കരുത്ത് പകര്‍ന്നു. ദൗര്‍ബല്യത്തെ കരുത്താക്കി മാറ്റാന്‍ നിങ്ങള്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News