
ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ ഹോണ്ട താരമാണ്. യുണികോണിലൂടെയാണ് ഹോണ്ട തങ്ങളുടെ പ്രതാപത്തിലെത്തിയത്. ഇടയ്‌ക്കൊന്ന് മങ്ങിയെങ്കിലും പ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഹോണ്ട ബൈക്കുകള്‍.
150 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് ഭീഷണിയുമായാണ് ഹോണ്ടയുടെ എക്‌സ് ബ്ലേഡ് എത്തിയത്. 160 സിസി ബൈക്ക് ഷോറും വില 78,500 രൂപയാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. പുതുപുത്തന്‍ സ്റ്റൈലും മികച്ച മൈലേജും പവറും ബൈക്കിനെ ശ്രദ്ധേയമാക്കുന്നു.
മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസണ്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് നിറങ്ങളിലാണു എക്‌സ് ബ്ലേഡ് എത്തുന്നത്.
എച്ച് ഇ ടി സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 162.71 സിസി എന്‍ജിനാണു ബൈക്കിനു കരുത്തേകുന്നത്. 8,500 ആര്‍ പി എമ്മില്‍ 13.93 ബി എച്ച് പി കരുത്തും 6,000 ആര്‍ പി എമ്മില്‍ 13.9 എന്‍ എം ടോര്‍ക്കുമാണ് എന്‍ജിന്‍ പ്രദാനം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here