നിറവും മണവുമില്ലാത്ത വാതകം പ്രയോഗിക്കും; വധശിക്ഷയ്ക്ക് പുതിയ രീതി

വധശിക്ഷ നടപ്പിലാക്കാന്‍ പുതിയ രീതിയുമായി യുഎസ് തലസ്ഥാനമായ ഒക്ലഹോമ്. നൈട്രജന്‍ വാതകം ശ്വസിപ്പിച്ചാണ് ഇനി മുതല്‍ ഇവിടെ വധശിക്ഷ നടപ്പിലാക്കിക. 16 പേര്‍ നിലവില്‍ ഇവിടെ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലുണ്ട്.

പുതിയ രീതി നടപ്പിലാക്കാന്‍ ആരംഭിച്ചാല്‍ നൈട്രജന്‍ ഗാസ് വധശിക്ഷയ്ക്കായി ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാവും ഒക്‌ലഹോമ. ലീതല്‍ ഇന്‍ജക്ഷനിലൂടെ വധശിക്ഷ നല്‍കിയിരുന്ന ഒക്ലഹോമില്‍ മൂന്ന് വര്‍ഷമായി വധശിക്ഷ നടപ്പിലാക്കിയിട്ട്.

2015ല്‍ നടപ്പിലാക്കിയ അവസാന വധശിക്ഷ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിഷം കുത്തിവെച്ച് ശേഷം ജയില്‍പ്പുള്ളിയുടെ മരണം അതിദാരുണമായിരുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇവിടെ താല്‍കാലികമായി വധശിക്ഷ നിര്‍ത്തലാക്കിയത്.

വധശിക്ഷക്ക് ഉപയോഗിക്കുന്ന മരുന്ന് എന്ന ചീത്തപേര് തങ്ങളുടെ ഉത്പന്നത്തിന് വരാതിരിക്കാന്‍ മരുന്ന് കമ്പനികള്‍ മരുന്ന് തരാതിരുന്നതും വിഷം കുത്തിവെച്ചുള്ള വധശിക്ഷ നിര്‍ത്തിവെക്കാന്‍ കാരണമായി.

നിറവും മണവുമില്ലാത്ത വാതകമാണ് നൈട്രജന്‍. അന്തരീക്ഷത്തില്‍ 78% നൈട്രജനുണ്ടെങ്കിലും ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നത് മരണത്തിലേക്ക് നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News