ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഫറൂഖ് കോളേജ് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം; വിദ്യാര്‍ത്ഥികള്‍ക്ക്‌ ഗുരുതര പരിക്ക്‌

കോഴിക്കോട് ഫാറൂഖ് കോളേജിൽ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചു. ഹോളി ആഘോഷിച്ച രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത് . അക്രമത്തിൽ ഒരു വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു .

രണ്ടാം വർഷ ബിരുദ പരീക്ഷ കഴിഞ്ഞ് ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെയാണ് അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് മർദിച്ചത് . പൈപ്പുകളും വടികളും ഉപയോഗിച്ച് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു . മർദനത്തിൽ ഒരു വിദ്യാർത്ഥിക്ക് കണ്ണിന് ഗുരുതര പരുക്കേറ്റു .

പരിക്കേറ്റ വിദ്യാർത്ഥികൾ കോഴിക്കോട് ബിച്ചാശുപത്രിയിൽ ചികിത്സ തേടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News