പാക്കിസ്ഥാന്‍റെ പ്രകോപനം; ഹൈക്കമ്മീഷണറെ മടക്കിവിളിച്ചു; നയതന്ത്രബന്ധം ആടിഉലയുന്നു

പാകിസ്ഥാന്‍ ഹൈകമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ പാകിസ്ഥാന്‍ തിരിച്ചു വിളിച്ചു. ഡല്‍ഹിയില്‍ താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് മഹമൂദിനെ തിരികെ വിളിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ നയതന്ത്ര കാര്യാലയത്തിന് സുരക്ഷിതത്വവും വേണ്ട രീതിയിലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. സൊഹൈല്‍ മഹമൂദ് ഇസ്ലലമാബാദിലേക്ക് തിരിച്ചു.

നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ഹൈകമ്മീഷണറെ പാകിസ്ഥാന്‍ തിരിച്ചു വിളിച്ചത്. ഇരു രാജ്യങ്ങലിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നപ്പെടുന്നതായി കാണിച്ച് ഇന്ത്യയും പാകിസ്ഥാനും മൂന്ന് ദിവസം മുന്‍പാണ് പരസ്പരം പരാതി നല്‍കിയത്.

മാനസികമായി നേരിടുന്ന പീഡനങ്ങള്‍ കാരണം ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ ഡല്‍ഹിയില്‍ ഒപ്പം താമസിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പാകിസ്ഥാന്റെ ആരോപണം. അടുത്തിടെ ഇന്ത്യയിലെ പാക് ഡെപ്യൂട്ടി കമ്മീഷണറുടെ കാറിനെ ഒരു സംഘം ആള്‍ക്കാര്‍ പിന്തുടരുകയും ഡ്രൈവറെ അധിക്ഷേപിക്കുകയും ചെയ്തതായി പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതേസമയം അറിയിപ്പൊന്നും നല്‍കാതെ പെട്ടെന്ന് ഔദ്യോഗിക വാഹനങ്ങള്‍ പിന്‍വലിക്കുക, ഇന്ത്യന്‍ എംബസിയില്‍ അറ്റകുറ്റപണിക്കായി വരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പാകിസ്ഥാനില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നതായി പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here