നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സർക്കാർ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തു . ആശുപത്രി ഉടമകളുടെ സംഘടന സമർപ്പിച്ച ഹരജി പരിഗണിിച്ചാണ് ഹൈക്കോടതി ഉത്തരവ് . നഴ്സുമാാരുടെ ശമ്പളം പരിഷ്കരിച്ചപ്പോൾ തങ്ങളുടെ ഭാഗം കേട്ടില്ലന്നായിരുന്നു മാനേജ്്മെന്റുകളുടെ വാദം .

ഹര്‍ജി പരിഗണിച്ച കോടതി അന്തിമ വിജ്ഞാപനം ഉടൻ ഇറക്കരുതെന്ന് നിർദ്ദേശിച്ചു . മദ്ധ്യസ്ഥ ചർച്ചകൾ വേഗത്തിലാക്കാനും കോടതി നിർദേശിച്ചു . ഈ മാസം 31 ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സർക്കാർ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here