ആന്ധ്രയില്‍ പ്രതിഷേധിച്ച സിപിഐഎം പ്രവര്‍ത്തകരെ തല്ലിച്ചതച്ച് പൊലീസ്; വനിതകള്‍ക്കടക്കം ക്രൂരമര്‍ദ്ദനം

ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സമാധാനപരമായി സമരം നടത്തി വന്നിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സംസ്ഥാന വിഭജനത്തിന്റെ സമയത്ത് ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നാളിതുവരെയായിട്ടും ഒരു സഹായവും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിനു നേരേയാണ് പൊലീസ് അതിക്രമം ഉണ്ടായിരിക്കുന്നത്.

റായലസീമ പ്രദേശത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നുമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ സംസ്ഥാന സെക്രട്ടറി പി മധു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here