ദില്ലിയില്‍ മലയാളി എഎസ്ഐ വെടിയേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് ഭാര്യ

ദില്ലിയില്‍ മലയാളി എ എസ് ഐ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നു. ദുരൂഹ മരണം കൊലപാതകമെന്ന് ഭാര്യ ശശികല. ഇക്കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് അനിരുദ്ധനെ ഡല്‍ഹി ചാണക്യപുരിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹി പോലീസ് വികാസ്പുരി മൂന്നാം ബറ്റാലിയനിലെ എ എസ് ഐ, ടി പി അനിരുദ്ധന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമാണ് കുടുംബവും നാട്ടുകാരും മുന്നോട്ട് വെക്കുന്നത്. ഭാര്യയും മകളുമൊത്ത് വര്‍ഷങ്ങളായി ഡല്‍ഹിയല്‍ താമസിച്ചു വരുന്ന അനിരുദ്ധനെ ഈ മാസം 9 ന് രാവിലെയാണ് ചാണക്യപുരിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്.

8ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനിരുദ്ധന്‍ വൈകീട്ട് 5 ണിയോടെ് വീട്ടില്‍ നിന്നിറങ്ങി. ഒരുമണിക്കൂറിന് ശേഷം ഭാര്യ ശശികലയെ വിളിച്ച് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയന്നും അന്വേഷിച്ചു. 8 മണിയോടെ എത്തുമെന്നറിയിച്ചെങ്കിലും പിന്നീട്, ഫോണില്‍ പോലും ലഭിച്ചില്ലെന്ന് ശശികല പറഞ്ഞു. അനിരുദ്ധന്റെ പിസ്റ്റലില്‍ നിന്നല്ല വെടിയേറ്റതെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അനിരുദ്ധന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഭാര്യ ശശികല ശരീരത്തിലെ പാടുകളും വസ്ത്രങ്ങള്‍ കീറിയതും കൊലപാതകമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വസ്തുതകളാണെന്ന് പറഞ്ഞു.

മകളുടെ പ്ലസ്ടു പരീക്ഷയ്ക്ക് ശേഷം കുടുംബവുമൊത്ത് വിഷു ആഘോഷിക്കാന്‍ ബാലുശ്ശേരി പൂനത്തുളള വീട്ടിലേക്ക് വരാനായിരുന്നു അനിരുദ്ധന്റെ തീരുമാനം. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേരള, ഡല്‍ഹി മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയ്ക്കും രൂപം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News