വരുന്നു വമ്പന്‍ സൗരക്കാറ്റ്; മുന്നറിയിപ്പുമായി ശാസ്ത്രലോകം

ഭൂമിയില്‍ വമ്പന്‍ സൗരക്കാറ്റിന് സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് വന്‍ മുന്നൊരുക്കങ്ങളാണ് ശാസ്ത്രലോകം ആരംഭിച്ചിരിക്കുന്നത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതിന്‍റെ തല്‍ഫലമായാണ് സൗരക്കാറ്റ് വീശിയടിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഈയിടെയുണ്ടായ ആളിക്കത്തലിന്‍റെയും സ്ഫോടനങ്ങളുടെയും വിവരങ്ങള്‍ നാസ പുറത്തു വിട്ടിരുന്നു. ഈ സ്ഫോടനങ്ങളുടെ ഫലമായി സൂര്യനില്‍ നിന്നും അമിതമായി കൊറോണല്‍ മാസ് പുറന്തള്ളുന്നു എന്നും കണ്ടെത്തിയിരുന്നു. ഇവയുടെ തുടര്‍ച്ചയെന്നോണമാണ് ഭൂമിയില്‍ സൗരക്കാറ്റ് വീശിയടിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

അധികം വൈകാതെ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രവചനം. തല്‍ഫലമായി ഭൂമിയുടെ കാന്തികവലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റുകളുടെ പ്രത്യാഘാതത്തെ തുടര്‍ന്ന് വിമാനങ്ങള്‍ പലതും നിലത്തിറക്കേണ്ടി വരുമെന്നും ലോകമെമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News