ടിഡിപി എന്‍ഡിഎ വിട്ടു; ദുര്‍ബലമായി എന്‍ഡിഎ; ബിജെപിക്ക് വന്‍ തിരിച്ചടി

തെലുങ്കുദേശം പാര്‍ട്ടി  എന്‍ ഡി എ വിട്ടു. സര്‍ക്കാരിനെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടു വന്നാലും പിന്തുണയ്ക്കുമെന്ന് ടി ഡി പി വ്യക്തമാക്കി.

അഖിലേഷ് യാദവും മായാവതിയുമായി ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തി. ഉത്തര്‍ പ്രദേശിലും ബീഹാറിലും ഏറ്റ പരാജയത്തിനു പുറമെ ബിജെപിക്കേല്‍ക്കുന്ന അടുത്ത കനത്ത പ്രഹരം തന്നെയായിരിക്കും ഇത്.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ടി ഡി പി എന്‍ ഡി എ വിടുന്നത്. എന്‍ ഡി എയുടെ ഭാഗമായിരിന്നിട്ടും പ്രത്യേക പദവി നേടിയെടുക്കാന്‍ കഴിയാത്തത്തിനെ പരസ്യമായി ചേദ്യം ചെയ്ത് വൈ എസ് ആര്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് ടി ഡി പിയ്ക്കുണ്ടായത്. ഇനിയും എന്‍ ഡി എയ്‌ക്കൊപ്പം നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരച്ചടി നേരിടാനുള്ള സാധ്യതയും കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കുന്നത്.

എസ് പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരിനെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടു വന്നാലും പിന്തുണയ്ക്കുമെന്ന് ടി ഡി പി വ്യക്തമാക്കി. ആന്ധ്രാ വിഷയമുയര്‍ത്തി തുടര്‍ച്ചയായി പാര്‍ലമെന്റില്‍ ടി ഡി പിയുടെ പ്രതിഷേധം ശക്തമാണ്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യവും വേണ്ടെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം. ഇതോടെ 2019 ലോകസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് കൂടുതല്‍ വെല്ലുവിളിയാണ്.

ബിജെപിയ്‌ക്കെതിരെ സഖ്യമുണ്ടാക്കിയ എസ് പി ബിഎസ്പി എന്നീ പാര്‍ട്ടികളെ കൂട്ടുപിടിച്ച് വിശാല ഐക്യമാണ് ടിഡിപിയുടെ ലക്ഷ്യം.

മഹാരാഷ്ട്രയിലും യുപിയിലും രാജസ്ഥാനിലും മറ്റും ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്ജ്വല മുന്നേറ്റങ്ങളും യു പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണ് നല്‍കുന്നത്.

ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അതിന്റെ ഭരണത്തെയും തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ആ ജനവികാരം ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവശിഷ്ട കോണ്‍ഗ്രസ്സിന് എതിരുമാണ്. യുപിയില്‍ വിജയം നേടിയവരെ അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News