നടപ്പാലം തകര്‍ന്ന് വന്‍ അപകടം; മരണം 4; ദൃശ്യങ്ങള്‍ പുറത്ത്

നടപ്പാലം തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. ഫ്‌ളോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണത്തിലിരിക്കുന്ന നടപ്പാലമാണ് തകര്‍ന്നു വീണത്.

എട്ടു കാറുകള്‍ അപകടത്തില്‍പെട്ടു. ഡഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി ഫ്‌ലോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയെ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകര്‍ന്നത്. അപകടം നടക്കുന്ന സമയത്ത് പാലത്തിന്റെ താഴെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ അപകടത്തിന്റെ തീവ്രത വര്‍ധിച്ചു.

ആറു മണിക്കൂര്‍ മാത്രമെടുത്ത ശനിയാഴ്ച ഒറ്റ ദിവസം കൊണ്ടാണ് 174 അടി നീളമുള്ള പാലം നിര്‍മ്മിച്ചത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും പരിശോധിച്ചു വരികയാണെന്നും ഫ്‌ലോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News