ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാം: ഇരകൾക്ക് പുതിയ സാരോപദേശവുമായി മുന്‍ ബിജെപി എംപി

ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ബിജെപി മുന്‍ എംപി. ദില്ലി കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാദേവിയുള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കാന്‍ വിളിച്ച ചടങ്ങിലാണ് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ എച്ച്.ടി സാങ്‌ലിയാനയുടെ വിവാദ പ്രസ്താവന.

‘കീഴടക്കപ്പെട്ടുവെന്ന് തോന്നിയാല്‍ കീഴടങ്ങണം. കീഴടങ്ങിക്കൊടുത്താന്‍ കൊല്ലപ്പെടുന്നത് തടയാം. ജീവന്‍ രക്ഷിക്കാം. കേസൊക്കെ പിന്നീട്’. നിര്‍ഭയയുടെ അമ്മയെയും ചടങ്ങില്‍വെച്ച് അപമാനിച്ചു. ‘നിര്‍ഭയയുടെ അമ്മയ്ക്ക് നല്ല ശരീരവടിവാണ്, അപ്പോള്‍ മകള്‍ എത്ര സുന്ദരിയായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ’ എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന.

വിവാദ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News