ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്

വര്‍ഷങ്ങളായി ആദായ നികുതി അടച്ചില്ല. അന്തരിച്ച നടി ശ്രീവിദ്യയിടെ ഫ്ലാറ്റിന് കുടിശ്ശിക 45 ലക്ഷം. ഇത് ഈടാക്കാന്‍ ഫ്ലാറ്റ് ലേലത്തിനൊരുങ്ങുകയാണ് ആദായ നികുതി വകുപ്പ്.

ശ്രീവിദ്യയുടെ വസ്തുകളുടെ സൂക്ഷിപ്പുക്കാരനായ നടന്‍ ഗണേഷ് കുമാറിന്‍റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഈ മാസം 26 ന് നിശ്ചയിച്ചിട്ടുള്ള ലേലത്തില്‍ 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ശ്രീവിദ്യയുടെ ഫ്ലാറ്റിന് വിലയിട്ടിരിക്കുന്നത്. 1996 മുതല്‍ ഫ്ലാറ്റിന് ആദായനികുതി അടച്ചിട്ടില്ല. ഇതാണ് ഇപ്പോള്‍ 45 ലക്ഷം കുടിശ്ശികയായി മാറിയിരിക്കുന്നത്.

അഭിഭാഷകനായ ഉമാശങ്കറാണ് ശ്രീവിദ്യയുടെ ഫ്ലാറ്റില്‍ ഇപ്പോള്‍ ക‍ഴിയുന്നത്. 2005 ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് തന്നെ ഫ്ലാറ്റ് ഉമാശങ്കര്‍ വാടകക്ക് എടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News