അടി പതറി ബിജെപി; അവിശ്വാസപ്രമേയത്തെ ശിവസേനയും പിന്തുണക്കും; നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍; സഭ പിരിഞ്ഞു; നടപടി ഏകപക്ഷിയമെന്ന് സിപിഐഎം

ആന്ധ്രക്ക്‌ പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ എന്‍ ഡിഎ വിട്ട ടിഡിപി കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ് നൽകി. അവിശ്വാസപ്രമേയത്തെ ഇടതുപക്ഷത്തിനും കോൺഗ്രസിനും പിന്നാലെ ശിവസേനയും പിന്തുണയ്‌ക്കും. വൈഎസ്‌ആർ കോൺഗ്രസും അവിശ്വാസ പ്രമേയത്തിന്‌ അനുമതിക്ക് തേടിയിട്ടുണ്ട്‌.

അതേസമയം, ആദ്യ അവിശ്വാസ പ്രമേയത്തില്‍ നിന്നും നരേന്ദ്രമോദി സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ സുമിത്ര മാഹാജന്‍ ലോക്‌സഭാ നിറുത്തി വച്ചു. സഭ നിർത്തി വച്ച സ്പീക്കറുടെ നടപടി ഏകപക്ഷിയമെന്ന് സിപിഐഎം കുറ്റപ്പെടുത്തി.

ശിവസേനക്ക് 18 പേരും ഇടതുപക്ഷത്തിന്‌ 13 പേരും കോൺഗ്രസിന്‌ 48 പേരും ടിഡിപിക്ക്‌ 16 പേരും വൈഎസ്‌ആർ കോൺഗ്രസിന്‌ 9 പേരും ഉണ്ട്‌.

34 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസും 37 പേരുള്ള എഐഎഡിഎംകെയും അവിശ്വാസപ്രമേയത്തിന്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌. 18 അംഗങ്ങളുള്ള ശിവസേനയും അവിശ്വാസ പ്രമേയത്തിന്  അനുകൂല നിലപാട് എടുത്തതോടെ ബിജെപിക്ക്  വന്‍ തിരിച്ചടിയേറ്റിരിക്കുകയാണ്.

അതേസമയം ബിജെപിക്ക്‌ ലോക്‌‌സഭയിൽ 273 അംഗങ്ങളുണ്ട്‌. ടിഡിപി വിട്ടശേഷം എൻഡിഎക്ക്‌ ലോക്‌‌സഭയിൽ 315 അംഗങ്ങളുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News