കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവാവ് ജീവനൊടുക്കി

പ്രണയിനിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് ആത്മഹത്യ ചെയ്തു. വാട്‌സ് ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് അജ്മീര്‍ സാഗര്‍ എന്ന് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്ത്.

കാള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന സാരിയെടുത്താണ് യുവാവ് തൂങ്ങിയത്. വീട്ടില്‍ തനിച്ചായിരുന്ന സാഗര്‍ കാമുകിയുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

പ്രണയ നൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഡിപ്ലോമ വിദ്യാർഥിയായ സാഗർ ഹൈദരാബാദ് സ്വദേശിയാണ്. വീഡിയോകോളിന്റെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here