പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: സുപ്രീം കോടതി ഇടപെടലിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സുപ്രീം കോടതി ഇടപെടലിനെ ശക്തമായി എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടാനുള്ള കോടതി നീക്കത്തെ കേന്ദ്രം എതിര്‍ത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടതി ഇടപെട്ടാല്‍ കേസില്‍ സമാന്തര അന്വേഷണത്തിന് കാരണമാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം. അടുത്ത മാസം 9ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും

നീരവ് മോഡി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇപ്പോഴുള്ള അന്വേഷണം പര്യാപ്തമല്ലെന്നും കോടതി ഇടപെടല്‍ അനിവാര്യമാണെന്നുമായിരുന്നു ഹര്ജിക്കാരുടെ വാദം.

സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു കൂടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഇതിനെ അറ്റോര്‍ണി ജനറല്‍ ശക്തമായി എതിര്‍ത്തു. അന്വേഷണം ശരിയായ രീതിയില്‍ ആണ് നടക്കുന്നത്.

ഇതിനകം 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പോലും ആരംഭിക്കും മുന്‍പാണ് പൊതുതാത്പര്യമെന്ന പേരില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത്. ഇപ്പോള്‍ റിപ്പോര്‍ട് സമര്‍പ്പിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടലിനെ കേന്ദ്രം എതിര്‍ക്കുന്നത്.

കേന്ദ്രത്തിന്റെ വാദം ശരിവെച്ച കോടതി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാതെ കേസ് ഏപ്രില്‍ എട്ടിലേക്ക് കോടതി മാറ്റി. സമാന ആവശ്യമുന്നയിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel