ഷമിയെ കുടുക്കുന്നതോ; കെട്ടിച്ചമച്ച സ്ക്രീന്‍ഷോട്ടുകള്‍ ഭാര്യ പുറത്തുവിട്ടത് ആര്‍ക്കുവേണ്ടി; ഹസിന്‍ നേരത്തെ വിവാഹം ക‍ഴിച്ചത് അറിയില്ലായിരുന്നെന്ന് ഷമി

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെന്നല്ല ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാക്കിയത്. ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ അത്രത്തോളം ഗുരുതരമാണ്.

അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളയാളാണ് ഷമിയെന്നും അവിഹിതബന്ധങ്ങളുടെ ആശാനാണെന്നും ഒത്തുകളിയിലൂടെ രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നുമടക്കമുള്ള ആരോപണങ്ങളാണ് ഹസിന്‍ ഉന്നിയിച്ചത്.

ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍കാരി അലിഷ്ബയില്‍ നിന്ന് ഷമി പണം വാങ്ങി രാജ്യത്തെ തോല്‍പ്പിക്കാന്‍ ഒത്തുകളിച്ചെന്നതാണ് ഇതില്‍ ഷമി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം.

ഹസിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും വിശദമായി അന്വേഷിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയര്‍മാന്‍ നീരജ് കുമാറിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

അലിസ്ബ എന്ന പാക്കിസ്താന്‍ യുവതിയുടെ കൈയ്യില്‍ നിന്നും ദുബായില്‍ വെച്ച് പണം വാങ്ങി, അവിടെവെച്ചു നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാ ഭാര്യ ഹസിന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് ഇംഗ്ലണ്ടില്‍ നിന്നുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരനാണ് ഇടനിലക്കാരനായി നിന്നത്. തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും തന്നെ ചതിച്ച ഷമി രാജ്യത്തെയും ചതിക്കുമെന്ന് എനിക്കുറപ്പാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥാനവും നഷ്ടമായി. ഒപ്പം തന്നെ ക്രിക്കറ്റ് ജീവിതവും അവസാനിക്കുന്ന തരത്തിലാണ് ഷമി എത്തിനില്‍ക്കുന്നത്.

സ്ക്രാന്‍ഷോട്ടുകള്‍ കെട്ടിച്ചമച്ചതോ

എന്നാല്‍ ഷമിയുടെ ഭാര്യ ആരോപണങ്ങള്‍ക്കൊപ്പം പുറത്തുവിട്ട സ്ക്രീന്‍ഷോട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് വ്യക്തമാകുന്നത്.

ഹസിന്‍ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച സ്ക്രീൻഷോട്ടില്‍ പറയുന്ന പ്രകാരം സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത് 2018 ജനുവരി 26 ാം തിയതിയാണ്. ഇതാണ് സ്ക്രീന്‍ ഷോട്ടുകള്‍ കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടാന്‍ കാരണം.

ദക്ഷിണാഫ്രിക്കയില്‍ പരമ്പരയ്ക്കെത്തിയ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് ജനുവരി 24 മുതൽ 28 വരെ  ജൊഹന്നാസ് ബര്‍ഗില്‍ നടന്നു. മത്സരദിവസങ്ങളില്‍ ഡ്രസിങ് റൂമിൽ പോലും ഫോൺ ഉപയോഗിക്കാൻ അനുവദിക്കാറില്ലെന്നത് ഏവര്‍ക്കും അറിയാവുന്നതാണ്.

അതിലും വലിയ പ്രശ്നം സന്ദേശം അയച്ചു എന്ന് സ്ക്രീന്‍ഷോട്ടില്‍ വ്യക്തമാക്കുന്ന സമയം 3 :09 ആണ്. ഈ സമയം ഷമി ബാറ്റുചെയ്യുകയായിന്നു എന്നതിന് തെളിവുകളുണ്ട്.

മൂന്നാം ടെസ്റ്റില്‍ 28 ബോളിൽ നിന്നും 27 റൺസ് സ്വന്തമാക്കി ഷമി ഇന്ത്യയുടെരക്ഷകനായത് ഈ സമയത്താണ്. അതുകൊണ്ടുതന്നെ ഭാര്യ പുറത്തുവിട്ട സ്ക്രീന്‍ഷോട്ടുകള്‍ താരത്തെ തകര്‍ക്കാനുള്ളതാണോയെന്ന കാര്യത്തില്‍ സംശയം ശക്തമാണ്.

ഹസിന്‍ ആദ്യവിവാഹം മറച്ചുവച്ചെന്ന് ഷമി

ഹസിന്‍ ജഹാനെ 2014 ൽ വിവാഹം കഴിക്കുമ്പോള്‍അവര്‍ നേരത്തെ വിവാഹം ക‍ഴിച്ചിരുന്ന കാര്യം അറിയില്ലായിരെന്നെന്ന് ഷമി പറഞ്ഞു.  ആദ്യ വിവാഹം ഹസിന്‍ മറച്ചുവയ്ക്കുകയായിരുന്നു. ബംഗാള്‍ സ്വദേശിയായ ഷെയ്ഖ് സൈഫുദീനെ ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഹസിന്‍ വിവാഹം കഴിച്ചിരുന്നു. ഹസിന് ഈ വിവാഹത്തിൽ രണ്ട് പെണ്‍മക്കളുമുണ്ട്. എന്നാല്‍ ഇക്കാര്യം ഹസിന്‍ മറച്ചുവച്ചുവെന്നാണ് ഷമിയുടെ ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here