എത്ര വലിച്ച് പിടിച്ചാലും കാര്യമില്ല; തനിനിറം ബോധ്യമാകുമ്പോള്‍ ഇറങ്ങിപോകുമെന്ന് മനസ്സിലായില്ലേ; വൈറലാകുന്ന വീഡിയോ ചൂണ്ടി മോദിയോട് സോഷ്യല്‍മീഡിയയുടെ ചോദ്യം

എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി വഴിപിരിഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു വീഡിയോ. ആന്ധ്രയിലെ മെഹബൂബ നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്ര മോഡിയും ചന്ദ്രബാബു നായിഡുവും തമ്മില്‍ വേദി പങ്കിടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വേദിയിലുള്ള നായിഡുവിനെ കസേരക്കടുത്തേക്ക് വലിച്ചു കൊണ്ടുവന്ന് തന്നോടൊപ്പം ഇരുത്താന്‍ മോഡി ശ്രമിക്കുന്നതാണ് വീഡിയോ.  എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി പിരിഞ്ഞുപോയ അവസരത്തിൽ മോഡി നായിഡുവിനെ കസേരയില്‍ ഇരുത്തുന്ന ദൃശ്യം കൗതുകമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News