
മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് നീരജ് മാധവ്. ഇപ്പോള്‍ താരം ആരാധകരോട് തന്‍റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ബിഎംഡബ്ല്യൂ X1 മോഡല്‍ സ്വന്തമാക്കിയാണ് നീരജ് സന്തോഷം പങ്കുവെച്ചത്. ഫേസ്ബുക്ക് പേജ് വഴിയാണ് സ്വപ്നവാഹനം സ്വന്തമാക്കിയ വിവരം ലോകത്തെ അറിയിച്ചത്.
ബിഎംഡബ്ല്യു X1 നിരയിലെ ബ്ലാക്ക് കളർ മോഡലാണ് താരം തിരഞ്ഞെടുത്തത്. 190 ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന 1995 സിസി എൻജിനാണ് X1 ന് കരുത്തേകുന്നത്. അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളാണ് ബിഎംഡബ്ല്യു ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here