വിസ്ഡണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം കൊഹ്ലിയ്ക്കല്ല; പക്ഷെ മികച്ച താരം ഇന്ത്യയില്‍ നിന്ന്

വിസ്ഡണ്‍ ഇന്ത്യ അല്‍മനാകിന്റെ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളി മധ്യനിരതാരം ലോകേഷ് രാഹുലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

വിസ്ഡണ്‍ ഇന്ത്യയുടെ ആറാമത്തെ എഡിഷനാണ് ലോകേഷ് രാഹുലിനെ സ്വപ്നനേട്ടത്തിലെത്തിച്ചത്. വനിതാ  ലോകകപ്പില്‍ റണ്ണറപ്പായ ഇന്ത്യന്‍ ടീമിന് ആദരമര്‍പ്പിച്ചുകൊണ്ട് വിസ്ഡണ്‍ ഇന്ത്യയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ദീപ്തി ശര്‍മ്മയാണ് വനിത വിഭാഗത്തിലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍.  ശാന്താ രംഗസ്വാമിയും ഏറപ്പള്ളി പ്രസന്നയും ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here