യോഗിയുടെ യുപിയില്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 40തില്‍ അധികം കുട്ടികള്‍ ആശുപത്രിയില്‍

ലഖ്നൗ :യുപിയില്‍ സ്‌കൂളില്‍ വീണ്ടും ഭക്ഷ്യ വിഷബാധ. ഇറ്റ ജില്ലയില്‍ അവഘട്ട് കസ്തൂര്‍ബ ഗാന്ധി ബാലിക സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 40തില്‍ അധികം കുട്ടികള്‍ ആശുപത്രിയില്‍. ഇതില്‍ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണത്തിന് നിലവാരമില്ലെന്ന് നേരത്തെ കുട്ടികള്‍ പരാതിപ്പെട്ടിരുന്നു.സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന് നിലവാരം തീരെയില്ലെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു.ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് അധികൃതരും സ്‌കൂളില്‍ എത്തിയ പരിശോധന നടത്തി. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News