അമേരിക്കന്‍ പര്യടനത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ സന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചു; പിന്നീട് മൂന്ന് കുട്ടികളെ ന്യൂജഴ്‌സിയില്‍ എത്തിച്ചു; ഒടുവില്‍ ദലേര്‍ മെഹന്ദിക് തടവുശിക്ഷ

മനുഷ്യകടത്ത് കേസില്‍ പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെഹന്ദിക് ഡല്‍ഹി കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു. തന്റെ ട്രൂപ്പിന്റെ പേരില്‍ അനധികൃതമായി ആളുകളെ വിദേശത്തെത്തിച്ചു എന്നതാണ് മെഹന്ദിയുടെ പേരിലുള്ള കുറ്റം.എന്നാല്‍ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡല്‍ഹി കോടതി മെഹന്ദിക് ജാമ്യം അനുവദിച്ചു.

ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംസേര്‍ സിങും 1998-1999 കാലഘട്ടത്തില്‍ പത്ത് പേരെ ഗായകസംഘത്തോടൊപ്പം യു എസിലെത്തിക്കുകയും അവിടെ ഉപേക്ഷിച്ച് തിരിച്ചു പോരുകയും ചെയ്തുവെന്നാണ് കേസ്. ബക്ഷിപ് സിങ് എന്നയാളുടെ പരാതിയിലായിരുന്നു സഹോദരങ്ങള്‍ക്കെതിരെ പട്യാല പൊലീസ് കോസെടുത്തത്.

ഈ കേസില്‍ മെഹന്ദിയെ ഡല്‍ഹി കോടതി രണ്ടു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ തുടര്‍ന്ന് കോടതി മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം നല്‍കി. അമേരിക്കന്‍ പര്യടനത്തിനിടെ മൂന്ന് പെണ്‍കുട്ടികളെ സന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറക്കിയതിനെതിരെയും മെഹന്ദിക്കെതിരെ കേസുണ്ട്.

1999 ല്‍ മറ്റൊരു പര്യടനത്തിനിടെ മൂന്ന് ആണ്‍കുട്ടികളെ ന്യൂജഴ്‌സിയില്‍ എത്തിച്ചതായും ആരോപണമുണ്ട്. സമാനമായ 35 കേസെങ്കിലും ഇപ്പോള്‍ സഹോദരന്‍മാരുടെ പേരില്‍ നിലവിലുണ്ട്. അമേരിക്കയിലേക്ക് കടത്താമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാര്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി മെഹന്ദിയുടെ കൊണാട്ട് പ്‌ളേസിലെ ഓഫീസ് റെയ്ഡ് ചെയ്ത് കേസിനാധാരമായ രേഖകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News