ജിയോ എന്ന ആശയത്തിന് പിന്നില്‍ ഈ സുന്ദരിക്കുട്ടി; വെളിപ്പെടുത്തലുമായി മുകേഷ് അംബാനി

ഇന്റര്‍നെറ്റ് രംഗത്ത് ചരിത്രം കുറിച്ച മാറ്റമായിരുന്നു ജിയോയുടെ കടന്നു വരവ്. കുറഞ്ഞ തുകയ്ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ് എന്ന ഓഫറുമായി എത്തിയ ജിയോയെ ജനം വളരെ പെട്ടന്നുതന്നെ ഏറ്റെടുത്തു. മറ്റ് ടെലിക്കോം കമ്പനികളേക്കാള്‍ ഏറെ ഓഫറുകളും സ്പീഡുമായിരുന്നു ജിയോയെ കൂടുതല്‍ ജനപ്രിയമാക്കിയത്.

2016 സെപ്റ്റംബറില്‍ രംഗപ്രവേശം ചെയ്ത ജിയോയ്ക്ക് മറ്റ് ടെലിക്കോം കമ്പനികളെ ഏളുപ്പത്തില്‍ പിന്തള്ളാന്‍ സാധിച്ചെന്നതാണ് ജിയോയുടെ വിജയം. ഇന്നും നൂതന ഓഫറുകളുമായി തിളങ്ങി നില്‍ക്കുന്ന ജിയോയുടെ വിജയത്തെക്കുറിച്ചും തുടക്കത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് മുകേഷ് അംബാനി.

തന്‍രെ മകള്‍ ഇഷ അംബാനിയാണ് ജിയോ എന്ന സൂപ്പര്‍ പ്രൊജക്ടിന് പിന്നിലെന്നാണ് മുകേഷിന്റെ വെളിപ്പെടുത്തല്‍.വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് മകള്‍ ഒരു നാള്‍ പറഞ്ഞു.

ഇനി ഇന്റര്‍നെറ്റിന്റെ യുഗമാണെന്നും അതിന്റെ സാധ്യതകളെക്കുറിച്ചും മകള്‍ പറഞ്ഞു. മകന്‍ ആകാശും ഇക്കാര്യംതന്നെ തന്നോട് പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ലഭ്യതയില്‍ ഒരിക്കലും ഇന്ത്യ പുറകിലേക്ക് പോകാന്‍ പാടില്ലെന്നു തോന്നി. അങ്ങനെയാണ് ജിയോ എന്ന പ്രൊജക്ടിലേക്ക് തിരിയാന്‍ തന്നെ സഹായിച്ചത്. ഇന്ത്യ അതില്‍ പുറകിലാകാന്‍ പാടില്ലെന്നും എന്നെ ചിന്തിപ്പിച്ചത് ആകാശും ഇഷയുമാണെന്നും മുകേഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News