ചെങ്കടലില്‍ കുളിക്കിടെ യുവതിക്ക് സുഖപ്രസവം; ചെങ്കടല്‍ ശരിക്കും ‘ചുവന്നു’

ഈജിപ്തിലെ ചെങ്കടലില്‍ കുളിക്കാനിറങ്ങിയ യുവതിക്ക് കുളിക്കിടെ സുഖപ്രസവം. റഷ്യയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി ഈജിപ്തിലെത്തിയ യുവതിയാണ് കടല്‍ പ്രസവത്തിലൂടെ വാര്‍ത്താതാരമായത്.

ചെങ്കടലിന് സമീപം ഡാഹാബിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത യുവതിയും ഭര്‍ത്താവും കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

കുളിക്കിടെ പ്രസവവേദന കലശലായ യുവതി കടലില്‍ തന്നെ പ്രസവിക്കുകയായിരുന്നു. സഹായിക്കാന്‍ ഭര്‍ത്താവിനൊപ്പം ഒരു റഷ്യന്‍ ഡോക്ടറും എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

റിസോര്‍ട്ടില്‍ തന്നെയുണ്ടായിരുന്ന ഹാദിയ ഹൊസ്‌നി എന്ന യുവതിയാണ് ഈ കടല്‍ പ്രസവനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ചെങ്കടല്‍ ശരിക്കും ചുവന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു കമന്റ്. ചിത്രം വൈറലായെങ്കിലും യുവതിയുടെയോ ഭര്‍ത്താവിന്റെയോ വിശദാംശങ്ങളോന്നും പുറത്തുവിട്ടിട്ടില്ല.

യുവതിയുടേത് കുളിക്കിടെയുള്ള സുഖപ്രസവമായിരുന്നുവെന്നും അതല്ല, ജലപ്രസവത്തിനായി ഡോക്ടറുടെ മേല്‍നോട്ടത്തിലുള്ള ശ്രമമായിരുന്നു ഇതെന്നും മാധ്യമങ്ങള്‍ പറയുന്നു.

സിനായിക്ക് സമീപമുള്ള ഡാഹാബ് വാട്ടര്‍ ബര്‍ത്തിന് പ്രസിദ്ധമായ ബീച്ചാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ സഹായത്തിനെത്തിയ ഡോക്ടറാകട്ടെ വാട്ടര്‍ബര്‍ത്ത് സ്‌പെഷ്യലിസ്റ്റാണെന്നും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News