
ബെംഗളൂരു: മരിച്ചു പോയ തന്റെ അച്ഛന്റെ വിരലടയാളങ്ങളും മറ്റ് ബയോമെട്രിക് രേഖകളും തിരികെ നല്‍കണമെന്ന് ആവശ്യമുന്നയിച്ച് മകന്‍ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ അച്ഛന്റെ ബയോമെട്രിക് രേഖകള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് മകന്‍ രംഗത്തെത്തിയത്.
അച്ഛന്റെ ബയോമെട്രിക് രേഖകള്‍ തിരികെ നല്‍കാന്‍ സുപ്രീം കോടതി യുഐഡിഎഐയോട് നിര്‍ദേശിക്കണമെന്നാണ് മകന്റെ ആവശ്യം. ബെംഗളൂരുവില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജരാണ് സന്തോഷ് മിന്‍ ബി. മരിച്ച അച്ഛന്റെ ബയോമെട്രിക് രേഖകള്‍ കൊണ്ട് യുഐഡിഎഐയ്ക്ക് പ്രത്യേക പ്രയോജനമില്ലാത്തിനാല്‍ അവ തിരികെ നല്‍കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സന്തോഷ് പറയുന്നത്.
ആധാര്‍ പദ്ധതിയെന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നാണ് സന്തോഷ് സുപ്രീം കോടതിയില്‍ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ വാദിച്ചത്.ഇദ്ദേഹം തന്നെയാണ് കേസ് കോടതിയില്‍ വാദിച്ചതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here