ക്യാമറയില്‍ അത്ഭുതം കാട്ടാന്‍ ഒപ്പോ; 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമായി F7 ഇന്ത്യന്‍ വിപണിയിലേക്ക്

ആഗോളതലത്തില്‍ തന്നെ അതിവേഗത്തില്‍ വിപണികീ‍ഴടക്കി മുന്നേറുകയാണ് ഒപ്പോയുടെ സ്മാര്‍ട്ട് ഫോണുകള്‍. ഇന്ത്യന്‍ വിപണിയിലും തരംഗമാണ് ഒപ്പോ.

ക്യാമറയുടെ സവിശേഷതകള്‍ക്കൊപ്പം വിലക്കുറവും ഒപ്പോയെ ജനപ്രീയബ്രാന്‍ഡാക്കുന്നു. ഇപ്പോ‍ഴിതാ ക്യാമറയില്‍ അത്ഭുതം കാട്ടാന്‍ എഫ് 7 എന്ന സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ വിപണി കീ‍ഴടക്കാന്‍ ഒപ്പോ എത്തുകയാണ്.

വിപണിയില്‍ ശ്രദ്ധയാകര്‍ഷിച്ച F6 ന്റെ പിൻഗാമിയായാണ് F7 എത്തുന്നത്. മാർച്ച് 26 മുതൽ ഇന്ത്യൻ വിപണിയിൽ ഒപ്പോ എഫ് 7 എത്തുന്നത്.

6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേ, 4 ജിബി റാം, 64 ജിബി ഇന്‍റേര്‍ണല്‍ മെമ്മറി എന്നിവ ഫോണിനെ സവിശേഷത നല്‍കുന്നു. 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം .

ഡ്യൂവൽ റിയർ ക്യാമറകളാണ് ഒപ്പോയുടെ F 7 മോഡലുകൾ കാഴ്ചവെക്കുന്നത് . 16+5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളും കൂടിയാകുമ്പോള്‍ എഫ് 7 വിപണിയില്‍ താരമാകുമെന്നുറപ്പാണ്.

3,300mAh ന്റെ ബാറ്ററി ലൈഫാണ് അധികൃതര്‍ വ്യക്തമാക്കുന്നത് . 25990 രൂപയായിരിക്കും വിലയെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here