തുറന്നുകാട്ടൂ പ്രതിഷേധിക്കു; മോദി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ കര്‍ഷകരുടെ കത്തുന്ന പ്രക്ഷോഭം

നരേന്ദ്ര മോദി സര്‍ക്കാരിന്‌റെ നാലാം വാര്‍ഷിക ദിനത്തില്‍ കര്‍ഷകര്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. തുറന്നുകാട്ടൂ പ്രതിഷേധിക്കു എന്ന മുദ്യാവാക്യത്തിലാണ് പ്രതിഷേധം. നൂറിലേറെ സംഘടനകളാണ് ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്ദോളന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുക.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കൊപ്പം മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് കര്‍ഷര്‍ ഒരുങ്ങുന്നത്. ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്ദോളന്റെ നേതൃത്വത്തില്‍ മെയ് 23നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.. തുറന്നു കാട്ടൂ പ്രതിഷേധിക്കു എന്ന പേരില്‍ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ദില്ലിയിലുമാണ് പ്രതിഷേധം.

അധികാരത്തിലെത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ നയങ്ങളാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സര്‍ക്കാര്‍ നങ്ങള്‍ മാറ്റുക അല്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ മാറ്റും എന്ന മുദ്യാവാക്യത്തിലാണ് സമരം. കര്‍ഷകരും, സര്‍ക്കാര്‍ ജീവനക്കാരും, തൊഴിലാളികളും ഉള്‍പ്പെടുന്ന നൂറിലേറെ സംഘടനകള്‍ പങ്കെടുക്കുന്ന സമാനതകളില്ലാത്ത സമരമാണ് 23ന് രാജ്യം സാക്ഷ്യം വഹിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News