
കോഴിക്കോട്: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഫറൂഖ് കോളജിലെ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിർ, യൂനുസ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ലാബ് അസിസ്റ്റന്‍റിനെ കാർ ഇടിച്ച് പരിക്കേൽപ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാർഥിക്കെതിരേയും കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കാമ്പസിൽ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അഞ്ച് വിദ്യാർഥികൾക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു.
വിദ്യാർഥികളുടെ കാറിടിച്ച് പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here