പ്രതാപം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടി ഡോക്കോമ; ജിയോ എന്നല്ല ടെലിക്കോം വിപണിയിലെ രാജാക്കന്‍മാര്‍ക്കെല്ലാം മുട്ടിടിക്കും

ജിയോ ഓഫർ വന്നതോടെ മറ്റ് നെറ്റ് വര്‍ക്കുകള്‍ക്കെല്ലാം ലാഭം കുത്തനെ ഇടിയുകയാണ്. എന്നാലിപ്പോള്‍ ജിയോയ്ക്ക് വെല്ലുവിളിയുമായി പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ഡോക്കോമ. വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമയുടെ വാഗ്ദാനം.

ജിയോ നല്‍കുന്നത് 149 രൂപയുടെ ജിയോ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയും. എന്നാല്‍ ഡോക്കോമ നല്‍കുന്നത് ഈ പ്ലാന്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ്.

ഡോക്കോമ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്എംഎസുകള്‍ എന്നിവയും ലഭിക്കും. ദിവസം 250 മിനിറ്റുകളും ആ‍ഴ്ചയില്‍ 10,000 മിനിറ്റുകളും സംസാരിക്കാം. 119 പ്ലാന്‍ കൂടാതെ 179,229,348,349,499 പ്ലാനുകളും ഡോക്കോമ അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here