ഇന്ത്യന്‍ ജിഎസ്ടി ലോകത്തേറ്റവും സങ്കീര്‍ണമായത്; പാളിച്ചകളും പി‍ഴവുകളും ചൂണ്ടികാട്ടി ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ജിഎസ്ടിയെ സമ്പ്രദായത്തെക്കുറിച്ച് നേരത്തെ തന്നെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ലോകത്തെ നിലവിലുള്ള ജിഎസ്ടി സമ്പ്രദായത്തില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ ചരക്ക് സേവന നികുതി ഇന്ത്യയിലേതാണെന്നാണ് ലോകബാങ്ക് പറയുന്നത്.

മാത്രമല്ല ഏറ്റവും കൂടിയ നികുതിനിരക്കുള്ള രണ്ടാമത്തെ രാജ്യവും ഇന്ത്യ തന്നെയാണ്. ലോകത്ത് ജിഎസ്ടി നടപ്പിലാക്കിയിട്ടുള്ള 115 രാജ്യങ്ങളുടെ നില പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഉയര്‍ന്ന ജിഎസ്ടി നിരക്ക് എന്നു പറയുന്നത് 28 ശതമാനമാണ്.

ഇതിനേക്കാള്‍ ഉയര്‍ന്ന ജിഎസ്ടിയുള്ളത് ചിലിയിലാണ്. വ്യത്യസ്ത നികുതി സ്ലാബുകളാണ് മറ്റൊന്ന്. കൂടാതെ നാലു നികുതി സ്ലാബുകളും ഇന്ത്യയിലുണ്ട്. 5, 12, 18, 28 എന്നിങ്ങനെയാണ് അവ.സ്വർണത്തിന് സ്ലാബില്‍ നിന്നും വ്യത്യസ്തമായി മൂന്നു ശതമാനം നികുതി ഈടാക്കുകയും ചില ഉത്പന്നങ്ങളെ നികുതിരഹിതമാക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തപ്പെട്ട ഉല്‍പന്നങ്ങളും ഉണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് ഇന്ത്യയിലെ ജിഎസ്ടി സങ്കീര്‍ണമായിരിക്കുന്നത്.

ഇന്ത്യ അടക്കമുള്ള അഞ്ചു രാജ്യങ്ങളിലാണ് നാലു വ്യത്യസ്ത നികുതിനിരക്ക് ഉള്ളത്. പുതിയ നികുതി സമ്പ്രദായം ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്നും ലോകബാങ്ക് അഭിപ്രായപ്പെടുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here