ധര്‍മ്മശാല നിഫ്റ്റിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം; ശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍; പിന്തുണയുമായി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മശാലയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനികളെ സാമൂഹ്യ വിരുദ്ധര്‍ അപമാനിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം.

നിഫ്റ്റ് കണ്ണൂര്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളാണ് തുടര്‍ച്ചയായി സാമൂഹ്യ വിരുദ്ധരുടെ അതിക്രമത്തിനും അപമാനത്തിനും ഇരയാകുന്നത്. മറ്റ് സംസ്ഥനങ്ങളില്‍ നിന്നും പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥിനികളാണ് കൂടുതലായും അപമാനിക്കപ്പെടുന്നത്.

ലൈംഗിക ചുവയോടെയുളള സംസാരം മുതല്‍ ശാരീരിക ആക്രമണം വരെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വരുന്നു. സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ തെരുവിലിറങ്ങിയത്.

ജനപ്രതിനിധികളും, വിവിധ സംഘടനാ നേതാക്കളും വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായെത്തി. വിദ്യാര്‍ത്ഥിനികള്‍ അപമാനിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തളിപ്പറമ്പ എംഎല്‍എ ജയിംസ് മാത്യു പറഞ്ഞു.

ക്യാമ്പസിലേക്കുള്ള വഴിയില്‍ ആന്തൂര്‍ നഗരസഭ വിളക്കുകളും രഹസ്യക്യാമറകളും സ്ഥാപിക്കും. വിദ്യാര്‍ത്ഥിനികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാല്‍ അറിയിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ ധര്‍മ്മശാലയില്‍ പ്രകടനവും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News