വ്യാ‍ഴവട്ടത്തിലെ നീലക്കുറിഞ്ഞി; വര്‍ണമനോഹരകാ‍ഴ്ചയ്ക്കായി ഒരുങ്ങാം

ഓരോ പന്ത്രണ്ട് വർഷം കൂടുംബോളും ആ സ്വർഗത്തിനു ഭംഗി കൂട്ടാൻ നീലകുറിഞ്ഞി എന്ന വസന്തം ആ കുന്നിൻ ചെരുവുകളിൽ പരക്കും .

12 വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്നവളെ വരവേല്‍ക്കാന്‍ ‘തെക്കിന്റെ കാശ്മീര്‍’ ഒരുങ്ങുന്നു. 2018 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇനി നീലക്കുഞ്ഞിക്കാലം.

ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് നീലക്കുറിഞ്ഞി വസന്തം ഒരുക്കുന്നത്. അവസാനമായി 2006 ലാണ് നീലക്കുറിഞ്ഞി പൂത്തുലഞ്ഞത്. കണ്ണിനു കുളിരായി നീലച്ചമയം കോറിയിടാന്‍ നീലക്കുറിഞ്ഞി തളിരിടുമ്പോള്‍ അതിനായി മൂന്നാറും തകൃതിയായി ഒരുക്കങ്ങള്‍ തുടങ്ങുകയായ്. 2018 ലെ നീലക്കുറിഞ്ഞിക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി.

അവസാന നീലക്കുറിഞ്ഞിക്കാലത്ത് അഞ്ചുലക്ഷം വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഇതിന്റെ മൂന്നിരിട്ടി സഞ്ചാരികള്‍ ഇത്തവണ നീലക്കുറിഞ്ഞിയെ തേടി എത്തുമെന്നാണ് കണക്കുകുട്ടുന്നത്.

പ്രധാനമായും മൂന്നു ഘട്ടങ്ങൾ ആണു നീലകുറിഞ്ഞിക്ക് ഉള്ളത് . രണ്ടുമാസം നീളുന്ന പൂകാലം. മൊട്ടു ഉണ്ടാകുന്നതും വിരിയുന്നതും രണ്ട് ഘട്ടമായാണ് കരുതുന്നത് . മൂന്നാമത്തേത് വിരിഞ്ഞ പൂവ് നശിക്കുന്ന ഘട്ടം .

(കടപ്പാട്: പ്രണയമാണ് യാത്രയോട്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here