ബിജെപിയുടെ പതനം സമ്പൂര്‍ണമാണ്; യോഗി ആദിത്യനാഥ് വോട്ടുചെയ്ത ബൂത്തില്‍ താമരയ്ക്ക് കിട്ടിയ വോട്ട് പരിശോധിച്ചാല്‍ ബോധ്യമാകും

യു പി മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിലെ പരാജയം അക്ഷരാര്‍ത്ഥത്തില്‍ ബി ജെ പിയെ ഞെട്ടിച്ചിരിക്കുകയാണ്. ബൂത്ത് തിരിച്ചുളള കണക്കുകള്‍ കൂടി പുറത്ത് വന്നതോടെ പരാജയത്തിന്‍റെ തീവ്രത വര്‍ദ്ധിച്ചു.

മുഖ്യമന്ത്രി ആദിത്യനാഥ് വോട്ട് ചെയ്തത് ഗോരഖ്നാഥ് ബൂത്തിലാണ്. ഈ ബൂത്തില്‍ ബി ജെ പിക്ക് ലഭിച്ചത് വെറും 43 വോട്ടാണെന്നറിയുമ്പോ‍ഴാണ് താമരയുടെ പതനം എത്രത്തോളമാണെന്ന് ബോധ്യമാകുന്നത്.

ഇവിടെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍കുമാര്‍ നിഷാദിന് ലഭിച്ചത് 1775 വോട്ടും.ബി ജെ പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.സ്വന്തം തട്ടകത്തില്‍ പോലും ശക്തമായ ഭരണവിരുദ്ധവികാരമാണ് ആദിത്യനാഥിനെതിരെയുളളതെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News