രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫോര്‍ഡ് ബ്രോന്‍കോ തിരികെയെത്തുന്നു

വാഹന വിപണിയില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ഐക്കണിക് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായിരുന്ന ബ്രോന്‍കോ. ബ്രോന്‍കോയുടെ വരവറിയിച്ചു കൊണ്ടുള്ള ടീസര്‍ ചിത്രവും കമ്പനി ഇതിനോടകം തന്നെ പുറത്ത് വിട്ടു.

ഫോര്‍ഡ് ആസ്ഥാനമായ മിഷിഗണിലാണ് ടീസര്‍ ചിത്രം അവതരിപ്പിച്ചത്.ബ്രോക്സി രൂപത്തിലുള്ള എസ് യു വി സ്റ്റൈലിലാണ് ബ്രോന്‍കോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജീപ്പ് മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി 2020-ഓടെ ഈ കോംപാക്ട് എസ്.യു.വി അമേരിക്കന്‍ വിപണിയിലെത്തും.

പുതിയ മോഡലിന്‍റെ ഫീച്ചേ‍ഴ്സുകളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.എന്തായാലും ബ്രോന്‍കോയുടെ വരവ് വാഹന പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News