പാസ്റ്ററല്‍ കൗണ്‍സില്‍; ആലഞ്ചേരി വിരുദ്ധപക്ഷത്തിന് വിജയം; കര്‍ദ്ദിനാള്‍ പ്രതിസ്ഥാനത്ത് വന്നത് രൂപതയ്ക്ക് നാണക്കേടെന്ന് വൈദികര്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന് വിജയം.

പിപി ജെരാര്‍ദ് ആണ് പുതിയ സെക്രട്ടറി. കര്‍ദിനാള്‍ പക്ഷക്കാരനായ മുന്‍സെക്രട്ടറി പുറത്താവുകയും ചെയ്തു.

വിവാദ ഭൂമിയിടപാടും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിഷയം മുതിര്‍ന്ന വൈദികന്‍ ഫാ.പോള്‍ തേലക്കാട്ടാണ് പ്രമേയമായി അവതരിപ്പിച്ചത്.

ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കൗണ്‍സിലില്‍ ഉയര്‍ന്നത്. കര്‍ദ്ദിനാള്‍ തന്നെ പ്രതിസ്ഥാനത്ത് വന്നത് രൂപതയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് വൈദികര്‍ പറഞ്ഞു. ഈ സഹാചര്യത്തില്‍ കര്‍ദിനാള്‍ ഒഴിയണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ട.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അതിരുപതയിലെ 16 ഫൊറോനകളില്‍ നിന്നുള്ള വൈദികരും അത്മായരും അടക്കം 190 പേരാണ് പങ്കെടുക്കുന്നത്. ഭൂമി ഇടപാട് വിവാദത്തിന് ശേഷം ആദ്യമായാണ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News