ഇന്ത്യയില്‍ ഏപ്രില്‍ മാസം മുതല്‍ ഔഡി കാറുകളുടെ വില നാലു ശതമാനം കൂട്ടുമെന്ന് ഔഡി പ്രഖ്യാപിച്ചു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി ഒരു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ ഔഡി കാറുകളുടെ വില കൂടുമെന്ന് അറിയിച്ചു.

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചതിനെ തൂടര്‍ന്നാണ് ഔഡി ഈ തീരുമാനം എടുത്തത്. കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സ്‌കോഡയും കാറുകളുടെ വില കൂട്ടിയിരുന്നു.