കാഷികോല്‍പ്പന്നങ്ങള്‍ക്ക് വിലയില്ല. നാസിക്കിലെ കര്‍ഷകര്‍ തക്കാളിയും പാലക്കും കാലികള്‍ക്ക് തിന്നാന്‍ കൊടുക്കുന്നു. കര്‍ഷകര്‍ സമരത്തിന് ഇറങ്ങിയത് ഗത്യന്തമില്ലാതെ.
വില തകര്‍ച്ചയുടെ കെടുതിയിലാണ് മഹാരാഷ്ട്രയിലെ നാസിക്കിലെ കര്‍ഷകര്‍. അവര്‍ തക്കാളിയും പാലക്കുമൊന്നും വിപണിയില്‍ വില്‍ക്കുന്നില്ല. എല്ലാം കാലികള്‍ക്ക് തിന്നാല്‍ കൊടുക്കുകയാണ്. കടക്കെണിയില്‍ കുരുങ്ങി 1995 മുതല്‍ 2017 വരെ മഹാരാഷട്രയില്‍ ആത്മഹത്യ ചെയ്തത് 78,452 കര്‍ഷകരാണ്.
ആധാര്‍ ഇല്ല എന്ന കാരണം കൊണ്ട് മാത്രം 20 ലക്ഷം കര്‍ഷകര്‍ക്ക് കടാശ്വാസ പദ്ധതിയുടെ
സഹായം ലഭിച്ചില്ല. ആത്മഹത്യയെ അവസാനത്തെ അത്താണിയായ കണ്ട കര്‍ഷകര്‍ സമര പാതയിലേയ്ക്ക് നീങ്ങുന്നതാണ് ഇവിടെ കാണുന്ന പ്രകടമായ മാറ്റം.

Get real time update about this post categories directly on your device, subscribe now.