വിജയ് മല്യയ്ക്ക് വേണ്ടി ഇന്ത്യന്‍ ബാങ്കുകള്‍ നിയമം കാറ്റില്‍ പറത്തി; രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് ജഡ്ജി

വിജയ് മല്യയ്ക്ക് വേണ്ടി ഇന്ത്യന്‍ ബാങ്കുകള്‍ നിയമം കാറ്റില്‍ പറത്തിയെന്ന് ബ്രിട്ടീഷ് ജഡ്ജി. 9000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട കേസില്‍ വിചാരണയ്ക്ക് വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്ന ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കുന്നതിനായി ഇന്ത്യന്‍ ബാങ്കുകള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് ബ്രിട്ടീഷ് ജഡ്ജി. മദ്യ രാജാവ് വിജയ് മല്യ 9000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട കേസില്‍ വിചാരണയ്ക്ക് വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്ന ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എമ്മ ആബട്ട് നോട്ടാണ് ഈ നിരീക്ഷണം നടത്തിയത്. ഈ കേസില്‍ ബാങ്കുകള്‍ സ്വന്തം നിര്‍ദേശങ്ങള്‍ തന്നെ ലംഘിച്ചിരിക്കുകയാണ് കോടതി വിമര്‍ശിച്ചു.

മല്യയ്‌ക്കെതിരായ തെളിവുകള്‍ പലയിടങ്ങളിലായി ചിതറി കിടക്കുകയാണെന്നും അവയെല്ലാം കൂട്ടി യോജിപ്പിച്ചാലെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് ജഡ്ജി വ്യക്തമാക്കി. കേസില്‍ പ്രാഥമ ദ്യഷ്ട്യാ തന്നെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് പ്രോസിക്യുഷന്‍ അറിയിച്ചു. വാദം കേള്‍ക്കല്‍ അവസാന ഘട്ടത്തില്‍ എത്തിയതു കൊണ്ട് മല്യ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല. എന്നാലും മല്യ കോടതിയില്‍ എത്തിയിരുന്നു.

വാദം പൂര്‍ത്തിയാകുന്നതോടെ മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍ക്കുന്ന വിഷയത്തില്‍ കോടതി വിധി പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News