കൊല്‍ക്കത്തയുടെ പ്രതാപം അവസാനിക്കുന്നില്ല; സൂപ്പര്‍ കപ്പിന് എടികെയുണ്ടാകും

രണ്ടു തവണ ഐ എസ് എല്‍ ചാമ്പ്യന്മാരായിരുന്ന ഏ ടി കെ ഐ ലീഗ് മുന്‍ നിര ടീമായ ചെന്നൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തി സൂപ്പര്‍ കപ്പ് യോഗ്യത നേടി.

ഒഡിഷയിലെ കലിംഗാ സ്റ്റേഡിയത്തില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ക്വാളിഫൈയിംഗ് മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഏ ടി കെ ചെന്നൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തിയത്.

മാര്‍ച്ച് 31നാണ് സുപ്പര്‍ കപ്പ് ആരംഭിക്കുന്നത്. ഐ എസ് എല്ലിലെയും ഐ ലീഗലെയും അവസാന സീസണിലെ ആറു ടീമുകളായിരിക്കും സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുന്നത്. ഏപ്രില്‍ 3ന് എഫ് സി ഗോവയ്ക്കെതിരെയാണ് ഏടിക്കെയുടെ ആദ്യ മത്സരം.

മറ്റൊരു കോളിഫൈയര്‍ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News